
Local News
എന്‍വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന് സക്‌സസ് മെയിഡ് ഈസി സമ്മാനിച്ചു
ദോഹ. ഖത്തറിലെ പ്രമുഖ ബാറ്റ്മിന്റന്‍ പരിശീലന കേന്ദ്രമായ ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മെയിഡ് ഈസി സമ്മാനിച്ചു. സഅതര്‍ റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. എന്‍വിബിഎസ് ഡയറക്ടര്‍ ബേനസീറും മനോജ് സാഹിബ് ജാനും ചേര്‍ന്നാണ് പുസ്തകം ഏറ്റുവാങ്ങിയത്.