Local News
റമദാനില്‍ ആയിരത്തി അഞ്ഞൂറിലധികം മത-സാംസ്‌കാരിക, ബോധവല്‍ക്കരണ പരിപാടികളുമായി ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയം
ദോഹ: വിശുദ്ധ റമദാനില്‍ 1500-ലധികം മത-സാംസ്‌കാരിക, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിക്കും. പ്രാര്‍ത്ഥനകള്‍ക്കും തറാവീഹിനുമായി വിശ്വാസികളെ സ്വീകരിക്കുന്നതിനായി 2,278 മസ്ജിദുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മിക്ക മസ്ജിദുകളിലും സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ ഉണ്ടായിരിക്കും.
24,000 ഭക്ഷണം എന്ന നിരക്കില്‍ നോമ്പുകാര്‍ക്ക് 700,000 ഇഫ്താര്‍ ഭക്ഷണം നല്‍കുന്ന ഇഫ്താര്‍ പരിപാടി 20 സ്ഥലങ്ങളില്‍ നടക്കും.