Breaking News
ഖത്തറില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 14 സ്‌കൂളുകള്‍ നിര്‍മിക്കും
ദോഹ: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 14 സ്‌കൂളുകള്‍ രൂപകല്പന ചെയ്യുകയും നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യും. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ, സ്‌കൂളുകള്‍ 2025-26 അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനക്ഷമമാക്കും.
പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള 2022 ലെ നിയമം (12) അനുസരിച്ച് സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗലും’ അര്‍ബകോണ്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയും പുതിയ കരാര്‍ ഒപ്പിട്ടു.