
മഴ നനഞ്ഞ് ദോഹ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി പെയ്ത മഴ പ്രവാസികളില്‍ ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതായി. സൂര്യാസ്തമയ ശേഷം തുടങ്ങിയ ചാറ്റല്‍ മഴ രാത്രിയാണ് പുരോഗമിച്ചത്. മഴ നനഞ്ഞ ദോഹയും കുളിരുള്ള പ്രഭാതവും പ്രവാസികളില്‍ സമ്മിശ്ര വികാരങ്ങളാണുയര്‍ത്തിയത്.