Breaking News

റമദാനില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി എക്‌സ്‌പോ ദോഹ


അമാനുല്ല വടക്കാങ്ങര

ദോഹ: ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയുടെ സംഘാടക സമിതി ദോഹ 2023 വിശുദ്ധ റമദാന്‍ മാസത്തില്‍ എക്സ്പോയുടെ മൂന്ന് സോണുകളിലായി മാര്‍ച്ച് 28 വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു.

വിശുദ്ധ റമദാന്‍ മാസവുമായി ബന്ധപ്പെട്ട ചില ഖത്തരി സാംസ്‌കാരിക പരിപാടികള്‍ അന്താരാഷ്ട്ര സോണിലെ ഖത്തരി പവലിയന്റെ ചത്വരത്തില്‍നടക്കും. ദിവസവും തറാവീഹ് നമസ്‌കാരത്തിന് ശേഷം സാംസ്‌കാരിക മേഖലയിലെ അന്ന എക്സ്പോ, അല്‍ മുതവ പ്രവര്‍ത്തനങ്ങള്‍ മുതലായവയും നടക്കും.

വിശുദ്ധ റമദാന്‍ മാസത്തിന്റെ ആത്മീയ അന്തരീക്ഷം പ്രകടിപ്പിക്കുന്ന പുതിയ രൂപങ്ങളില്‍ മൊബൈല്‍ ഷോകള്‍ പുനരാരംഭിക്കുമെന്നും ഫുട്‌ബോള്‍, പാഡല്‍ എന്നിവയില്‍ നിരവധി കായിക ചാമ്പ്യന്‍ഷിപ്പുകളും കുട്ടികള്‍ക്കായി ദൈനംദിന മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!