
Breaking News
നിരോധിത സൈനിക മേഖലകളിലേക്കടുക്കരുതെന്ന് പ്രതിരോധ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. നിരോധിത സൈനിക മേഖലകളിലേക്കടുക്കരുതെന്ന് പ്രതിരോധ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. 2004 ലെ പീനല്‍ കോഡ് നമ്പര്‍ 11 ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 117 പ്രകാരം നിരോധിത സൈനിക സൈറ്റുകളോടടുക്കുന്നതും പ്രവേശിക്കുന്നതും കുറ്റകരമാണ്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കാം.
വടക്ക് നിന്ന് സല്‍വ റോഡ്, കിഴക്ക് സുദന്തില് റോഡ്, തെക്ക് ജാവ് അല്‍ സലാമ സ്ട്രീറ്റ്, പടിഞ്ഞാറ് നിന്ന് അരീഖ് നാച്ചുറല്‍ റിസര്‍വ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന നിരോധിത സൈനിക മേഖലകളിലൊന്നാണ് അല്‍ ഖലായേല് പരിശീലന മേഖലയെന്ന് മോറല്‍ ഗൈഡന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.