മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസി സംരംഭമായ ഇ മാള്‍ ഈ വര്‍ഷാവസനത്തോടെ പ്രവര്‍ത്തന സജ്ജമാകും: റഷീദ് മഞ്ചേരി
അമാനുല്ല വടക്കാങ്ങര
ദോഹ. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസി സംരംഭമായ ഇ മാള്‍ ഈ വര്‍ഷാവസനത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇ മാള്‍ മാനേജിംഗ് ഡയറക്ടര്‍ റഷീദ് മഞ്ചേരി അറിയിച്ചു. ഇ മാള്‍ ഡയറക്ടര്‍മാരുടെ സാന്നിധ്യത്തില്‍ സഅതര്‍ റസ്റ്റോറന്റില്‍ നടന്ന ബിസിനസ് മീറ്റില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലക്കാരായ പ്രവാസികള്‍ക്ക് സുരക്ഷിതമായ നിക്ഷേപവും വരുമാന മാര്‍ഗവുമാണ് ഇ മാള്‍ ലക്ഷ്യം വെക്കുന്നതെന്നും ബില്‍ഡിംഗ് വര്‍ക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപകര്‍ക്ക് പരിഗണനയും സംരക്ഷണവും നല്‍കുന്ന ഇ മാള്‍ കൂട്ടായ്മയുടെ വിജയമാകും.
സെയില്‍സ് ഡയറക്ടര്‍ ജമാലുദ്ധീന്‍.കെ.എം, കള്‍ച്ചറല്‍ ആന്‍ഡ് ആക്ടിവിറ്റി ഡയറക്ടര്‍ ആലിക്കുട്ടി , ജനറല്‍ മാനേജര്‍ നാസര്‍ മുള്ളമ്പാറ എന്നിവര്‍ സംസാരിച്ചു.
പ്രൊജക്ടുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഖത്തര്‍ ഡയറക്ടര്‍ അസ്‌കര്‍ ഒളകരയുമായി 55534581 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.