Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കരയ്ക്ക് സ്വീകരണം നല്‍കി

ദോഹ. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ട് ആദ്യമായി ഖത്തറിലെത്തിയ നിസാര്‍ തളങ്കരയ്ക്ക് കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി .കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കാസര്‍കോടന്‍ പൊലിമ’ കുടുംബ സംഗമത്തില്‍ മുഖ്യാഥിതി പങ്കെടുക്കാനാണ് അദ്ദേഹം ഖത്തറിലെത്തിയത് .

ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം സ്‌നേഹാദരം കൈമാറി . ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല പൊന്നാട അണിയിച്ചു .ചടങ്ങില്‍ ഡോ : അബ്ദു സമദ് , സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ സാം ബഷീര്‍ .സംസ്ഥാന നേതാക്കളായ ആദം കുഞ്ഞി , ഷമീര്‍ പട്ടാമ്പി , താഹിര്‍ കൊയ്യോട് , ജില്ലാ ട്രഷറര്‍ സിദീഖ് മണിയന്‍പാറ ,സംസ്ഥാന മുസ്ലിം ലീഗ് കൗണ്‍സിലര്‍ സാദിഖ് പാക്യാര , സീനിയര്‍ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി , എം ടി പി മുഹമ്മദ് കുഞ്ഞി , എംവി ബഷീര്‍ , ജില്ലാ നേതാക്കളായ നാസര്‍ കൈതക്കാട് , മുഹമ്മദ് കെബി ബായാര്‍ , ഷാനിഫ് പൈക്ക , സഗീര്‍ ഇരിയ ,അലി ചേരൂര്‍ , സാദിഖ് കെസി , മൊയ്ദു ബേക്കല്‍ എന്നിവര്‍ ആശംസ അറിയിച്ചു.

Related Articles

Back to top button