സംസ്‌കൃതി വനിതാവേദി മെഗാ മെഡിക്കല്‍ ക്യാമ്പ്

ദോഹ : സംസ്‌കൃതി വനിതാവേദിയും ഏഷ്യന്‍ മെഡിക്കല്‍ സെന്ററും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ക്യാമ്പില്‍ 150 ഓളം പേര്‍ സേവനം പ്രയോജനപ്പെടുത്തി. ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടര്‍ ഷൈലജ പള്ളിപുറത്ത് ഡര്‍മ്മറ്റോളജി വിഭാഗത്തില്‍ ഡോക്ടര്‍ അല്‍ഫോണ്‍സ മാത്യു എന്നിവരുടെ ബോധവല്‍ക്കരണ ക്ലാസും വളരെയധികം പ്രയോജനപ്രദമായിരുന്നു.
സംസ്‌കൃതി വനിതാ വേദി പ്രസിഡന്റ് അനിതാ ശ്രീനാഥ് അദ്ധ്യക്ഷ ആയ ചടങ്ങില്‍ ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി മെമ്പര്‍ മിനി സിബി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനില്‍ ജോയിന്റ് സെക്രട്ടറി അര്‍ച്ചന ഓമനകുട്ടന്‍ എന്നിവര്‍ ഡോക്‌റ്റേഴിനുള്ള ഉപഹാരം സമര്‍പ്പിച്ചു. സംസ്‌കൃതി സെക്രട്ടറി ഷംസീര്‍ അരികുളം , വൈസ് പ്രസിഡന്റ് നിതിന്‍ എസ് ജി, സംസ്‌കൃതി സോഷ്യല്‍ സര്‍വീസ് കണ്‍വീനര്‍ സന്തോഷ് ഓ.കെ, എന്നിവര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ സംസ്‌കൃതി വനിതാവേദി സെക്രട്ടറി. ജെസിത ചിന്ദുരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സൗമ്യ രഞ്ജിത്ത് നന്ദിയും പറഞ്ഞു.