
Breaking News
റമദാനിലെ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ക്ക് വിലക്ക്
ദോഹ. അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ 7.30 മുതല്‍ 10 മണി വരേയും ഉച്ചക്ക് 12.30 മുതല്‍ 3 മണി വരേയും വൈകുന്നേരം 5.30 മുതല്‍ രാത്രി 12 മണിവരേയുമാണ് ട്രക്ക് ഗതാഗതം നിയന്ത്രിക്കുക.