
Breaking News
ഫെബ്രുവരിയില്‍ വിമാനങ്ങളുടെ സഞ്ചാരവും യാത്രക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു
ദോഹ:ഫെബ്രുവരിയില്‍ വിമാനങ്ങളുടെ സഞ്ചാരവും യാത്രക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. 2024 ഫെബ്രുവരിയിലെ പ്രാഥമിക വ്യോമഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് വിമാനങ്ങളുടെ സഞ്ചാരത്തില്‍ 30.1 ശതമാനം വര്‍ധനവുണ്ടായതായി സൂചിപ്പിക്കുന്നു.
2024 ഫെബ്രുവരിയില്‍ 22,736 വിമാനങ്ങളുടെ ചലനം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസം 17,479 വിമാന ചലനങ്ങളാണ് രേഖപ്പെടുത്തിയത്.
യാത്രക്കാരുടെ എണ്ണത്തിലും (4.370 ദശലക്ഷം) 34.9 ശതമാനം വര്‍ധനയുണ്ടായി. 2023 ഫെബ്രുവരിയില്‍ ഇത് 3.240 ദശലക്ഷമായിരുന്നു.