
Breaking News
വെളളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഖത്തറില്‍ മഴക്ക് സാധ്യത
ദോഹ. ഖത്തര്‍ ആകാശത്ത് കൂടുതല്‍ മേഘങ്ങള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ ചിതറിക്കിടക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളില്‍ ഇടിമിന്നലോടെ കൂടിയ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.