
റമദാനില്‍ ഉംറ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന
ദോഹ. റമദാനില്‍ ഉംറ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. വിമാന മാര്‍ഗവും റോഡ് മാര്‍ഗവും പോകുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം 20 ശതമാനത്തിലേറെ വര്‍ദ്ധനയെന്നാണ് പ്രാഥമിക കണക്കുകള്‍. റമദാന്‍ പകുതി പിന്നിടുന്നതോടെ ഉംറ യാത്രക്കാരുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.