ഫിഫ ലോകകപ്പ് 2026, എ എഫ് സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു
ദോഹ. ഫിഫ ലോകകപ്പ് 2026, എഎഫ്സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരങ്ങളില്‍ ഈ മാസം രണ്ട് തവണ കുവൈത്തിനെ നേരിടുന്ന ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു. ഖത്തര്‍ നാഷണല്‍ കോച്ച് മാര്‍ക്വിസ് ലോപ്പസ് ആണ് ടീമിനെ പ്രഖ്യാപിച്ചത്.
25 അംഗ ടീമില്‍ അല്‍ വക്ര ഗോള്‍കീപ്പര്‍ സൗദ് അല്‍ ഖാതര്‍, അല്‍ ഷമാല്‍ താരം മഹ്ദി സലേം, അല്‍ അറബി ടീം ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ മറാഫി എന്നിവരും ഖത്തര്‍ ക്ലബ്ബില്‍ നിന്നുള്ള അബ്ദുല്ല അല്‍ അഹ്റക്കും ഉള്‍പ്പെടുന്നു.
ഖത്തര്‍ സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: മെഷാല്‍ ബര്‍ഷാം (അല്‍ സദ്ദ്), സലാഹ് സക്കറിയ (അല്‍ ദുഹൈല്‍), സൗദ് അല്‍ ഖാതര്‍ (അല്‍ വക്ര)
ഡിഫന്‍ഡര്‍മാര്‍: മഹ്ദി സലേം ലൂക്കാസ് മെന്‍ഡസ് (അല്‍ വക്ര), താരിഖ് സല്‍മാന്‍ (അല്‍ സദ്ദ്), ഹോമാം അല്‍ അമിന്‍ (അല്‍ ഗരാഫ), ബസ്സാം അല്‍ റാവി (അല്‍ റയ്യാന്‍), സുല്‍ത്താന്‍ അല്‍ ബ്രേക്ക് (അല്‍ ദുഹൈല്‍), മുഹമ്മദ് അയ്യാഷ് (അല്‍ അഹ്ലി).
മിഡ്ഫീല്‍ഡര്‍മാര്‍: അഹമ്മദ് ഫാത്തി, ജാസെം ജാബര്‍, അബ്ദുല്ല അല്‍ മറാഫി (അല്‍ അറബി), അബ്ദുല്‍ അസീസ് ഹതേം (അല്‍ റയ്യാന്‍), മുഹമ്മദ് വാദ്, മുസ്തഫ മെഷാല്‍ (അല്‍ സദ്ദ്), മഹ്ദി സലേം അല്‍ മുഅജ്ബ (അല്‍ ഷമാല്‍), അബ്ദുല്ല അബ്ദുല്‍സലാം അല്‍ അഹ്‌റക് (ഖത്തര്‍). എസ്സി).
ഫോര്‍വേഡുകള്‍: അഹമ്മദ് അല്‍ ജാന്‍ഹി, അഹമ്മദ് അല (അല്‍ ഗരാഫ), അക്രം അഫീഫ്, യൂസഫ് അബ്ദുള്‍റസാഖ് (അല്‍ സദ്ദ്), അല്‍മോസ് അലി (അല്‍ ദുഹൈല്‍), അഹമ്മദ് അല്‍ റാവി (അല്‍ റയ്യാന്‍), ഇസ്മായില്‍ മുഹമ്മദ് (അല്‍ ദുഹൈല്‍).
ഖത്തര്‍ ടീം കുവൈത്തിനെതിരായ ആദ്യ മത്സരം മാര്‍ച്ച് 21 ന് അല്‍ സദ്ദ് ക്ലബ്ബിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലും രണ്ടാം മത്സരം മാര്‍ച്ച് 26 ന് കുവൈത്തിലും നടക്കും.