
Local News
ഫൈസല്‍ കുപ്പായിയുടെ വേര്‍പാടിന് ഇന്നേക്ക് ഒരാണ്ട്
ദോഹ. ഖത്തര്‍ മലയാളികളെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി കടന്നുപോയ ഗായകനും ചിത്രകാരനും കലാസാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യവുമായിരുന്ന ഫൈസല്‍ കുപ്പായിയുടെ വേര്‍പാടിന് ഇന്നേക്ക് ഒരാണ്ട് . ദോഹയിലെ മന്‍സൂറയില്‍ തകര്‍ന്നു വീണ കെട്ടിടത്തില്‍ ജീവന്‍ പൊലിഞ്ഞ കലാകാരനെയോര്‍ത്ത് വിതുമ്പുകയാണ് കൂട്ടുകാരും നാട്ടുകാരുമെല്ലാം.