ഐ എം സി സി ഖത്തര്‍ നാഷണല്‍ കമ്മറ്റി ഇഫ്താര്‍ സംഗമം
ദോഹ:ഐ എം സി സി ഖത്തര്‍ നാഷണല്‍ കമ്മറ്റി ഗറാഫയിലെ ഹോട്ട് ചിക്കന്‍ റസ്റ്റോറന്റില്‍ വെച്ച് ഇഫ്താര്‍ സംഗമവും റൈസല്‍ അനുസ്മരണവും സംഘടിപ്പിച്ചു.
സാമൂഹ്യ പ്രവര്‍ത്തകനും പ്രഭാഷകനുമായ ഹബീബ് റഹിമാന്‍ കീഴ്ശേരി ( സി ഐ സി വൈസ് പ്രസിഡന്റ്) പരിപാടി ഉല്‍ഘാടനം ചെയ്തു. മാനവിക ബോധം ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗീയതയോട് സന്ധിചെയ്യാതിരിക്കാനുമാണ് മതം നിഷ്കര്‍ശിക്കുന്നതെന്നും റമദാന് വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം മനുഷ്യനെ കൂടുതല്‍ സഹജീവി സ്നേഹമുള്ളവനാക്കി മാറ്റുമെന്നും ഹബീബ് റഹിമാന്‍ തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സംഘടനാ പ്രവര്‍ത്തന രംഗത്ത് മാതൃകയാക്കാന്‍ പറ്റിയ നിസ്വാര്‍ത്ഥ സേവനത്തിന്റെ പര്യായമായിരുന്നു റൈസല്‍ എന്നും സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ജനതയോടോപ്പമായിരുന്നു അദ്ദേഹം എന്നും സഞ്ചരിച്ചെതെന്നും ഐ എം സി സി പ്രസിഡന്റ് പി.പി.സുബൈര്‍ അനുസ്മരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ഷംസീര്‍ അരിക്കുളം ( സംസ്കൃതി) , നിയാസ് ചെറിപ്പത്ത് ( ഇന്‍കാസ്) , അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ( ഐ സി ബി എഫ്),
നൗഷാദ് അതിരുമട( ഐ സി എഫ് സെക്രെട്ടറി) , അബ്ദുല്‍ റഹീം.പി ( കെ പി എ പ്രസിഡന്റ്) , അണ്ടൂര്‍കോണം നൗഷാദ് ( പി സി എഫ് ഗ്ലോബല്‍ കമ്മറ്റി മെമ്പര്‍) , കെ സി എന്‍ അഹദ് കുട്ടി കൊടുവള്ളി, അരുണ്‍ ( അടയാളം ഖത്തര്‍ പ്രസിഡന്റ്) , ഗഫൂര്‍ കാലിക്കറ്റ് ( അല്‍ സഹീം ഇവന്റ്സ്) എന്നിവര്‍ സംസാരിച്ചു .
മജീദ് ചിത്താരി, നംഷീര്‍ ബഡേരി, സലാം നാലകത്ത്, ഷെരീഫ് കൊളവയല്‍ , ബഷീര്‍ വളാഞ്ചേരി, റഊഫ് ആരാമ്പ്രം, സബീര്‍ വടകര എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്കി.
പി.പി. സുബൈര്‍ അധ്യക്ഷത വഹിച്ചു . മന്‍സൂര്‍ കൊടുവള്ളി സ്വാഗതവും റഫീക്ക് കോതൂര്‍ നന്ദിയും പറഞ്ഞു.