റമദാന്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി
ദോഹ: സൗഹാര്‍ദ്ധത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സി.ഐ.സി മദീന ഖലീഫ സോണ്‍ സംഘടിപ്പിച്ച റമദാന്‍ സൗഹൃദ സംഗമവും ഇഫ്താറും ശ്രദ്ധേയമായി.
ജീവിതത്തിന്റെ സകല മേഖലകളിലും ഇസ്ലാം മുന്നോട്ടു വെക്കുന്ന മൂല്യങ്ങള്‍ മുഴുവന്‍ മനുഷ്യര്‍ക്കും ഗുണകരമാണെന്ന് റമദാന്‍ സന്ദേശത്തില്‍ സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വി.എന്‍ പറഞ്ഞു. വര്‍ഗീയമായും വംശീയമായും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ സാഹോദര്യവും സ്‌നേഹവും കൊണ്ട് പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അശോകന്‍, സുനില്‍ പെരുമ്പാവൂര്‍, ആദര്‍ശ്, സുനില്‍ കണ്ണൂര്‍, കെ.പി. അസീസ്, വിനീഷ് തുടങ്ങിയവര്‍ നോമ്പനുഭവങ്ങള്‍ പങ്കുവെച്ചു.
ക്വിസ് മല്‍സരത്തില്‍ സോണി, വ്യൂല, അനില്‍, സുനില്‍ പെരുമ്പാവൂര്‍, ആദര്‍ശ്, സുനില്‍ കണ്ണൂര്‍ എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഖുര്‍ആനിന്റെ കാവ്യാവിഷ്‌കാരമായ കെ.ജി. രാഘവന്‍ നായരുടെ ‘അമൃതവാണി’യില്‍ നിന്ന് റഫാത്ത് അവതരിപ്പിച്ചു.
റമദാന്‍ പ്രമേയമായി രചിച്ച ഗാനം ആദര്‍ശ് സദസ്സില്‍ ആലപിച്ചു. നഈം അഹ്‌മദ് സ്വാഗതം പറഞ്ഞു.
പരിപാടിയില്‍ 150ഓളം പേര്‍ കുടുംബ സമേതം പങ്കെടുത്തു. അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ കബീര്‍, അബ്ദുറഹീം ഓമശ്ശേരി, മുഫീദ് ഹനീഫ, അബ്ദുസ്സമദ്, നൗഫല്‍ പാലേരി, ഷിബു ഹംസ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.