Local News
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. അശോക ഹാളില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നായി നിരവധി പേര് സംബന്ധിച്ചു. ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, വിശുദ്ധ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും എല്ലാവര്ക്കും ആരോഗ്യകരവും സന്തോഷകരവുമായ റമദാന് ആശംസിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ചടങ്ങിനെ അനുഗ്രഹിച്ചു. ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന് , വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.