Uncategorized

പി എം എഫ് ഖത്തര്‍ യൂണിറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു

ദോഹ. പ്രവാസി മലയാളി ഫെഡറേഷന്‍ (പി എം എഫ് ) എന്ന ആഗോള മലയാളി സംഘടന ഖത്തറില്‍ പുനഃ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹയിലെ വിവിധ സാംസ്‌കാരിക സാമൂഹ്യ നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ പി എം എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് ഖത്തര്‍ യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി 15 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു

ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം ശ്രീ അബ്ദുറഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.

2023 ജൂണ്‍ മാസത്തില്‍ സൗദി അറേബ്യ, ബഹ്റൈന്‍, യൂ എ ഇ, കുവൈറ്റ്, ഒമാന്‍ എന്നീ ജി സി സി രാജ്യങ്ങളിലും യൂണിറ്റുകള്‍ പുനഃ സ്ഥാപിക്കുമെന്നും ഈ വര്‍ഷാവാസനത്തോടെ യൂറോപ്, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐ ഡി നല്‍കുമെന്നും ഗ്ലോബല്‍ പ്രസിഡണ്ട് പ്രസംഗത്തില്‍ പറഞ്ഞു.

ഐ സി ബി എഫ് പ്രസിഡണ്ട് ശ്രീ ഷാനവാസ് ബാവ , ഐ സി സി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗുലു, കണ്ണൂര്‍ യുണൈറ്റഡ് ജനറല്‍ സെക്രട്ടറി വിനോദ്, വോളിഖ് പ്രസിഡണ്ട് നജീബ്, ഇന്‍കാസ് സ്ഥാപക അംഗം ജോപ്പച്ചന്‍, 98.6 എഫ്.എം. മലയാളം റേഡിയോ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍, എം ഇ എസ് സ്‌കൂള്‍ ഡയറക്ടര്‍ എം സി മുഹമ്മദ്, കെ ബി എഫ് പ്രതിനിധി അജി കുര്യാക്കോസ്, ക്യൂമാസ്സ് മുന്‍ പ്രസിഡണ്ട് ഉല്ലാസ് കായക്കണ്ടി , ഇന്‍കാസ് കോഴിക്കോട് പ്രതിനിധി വിപിന്‍ മേപയൂര്‍ എന്നിവര്‍ സംസാരിച്ചു.

ആഷിക് മാഹി സ്വാഗതവും ക്യൂ മാസ്സ് പ്രസിഡണ്ട് അബ്ദുല്‍ അഹദ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!