Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ദിവാ കാസറഗോഡ് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ദോഹ. ഖത്തറിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ ദിവാ കാസറഗോഡ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

മാമുറ ലയാന്‍ ഗാര്‍ഡന്‍ കോംമ്പൗണ്ട് ഹാളില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജില്ലയിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ഫഖ്‌റുദ്ധീന്‍ കൊല്ലം റമദാന്‍ സന്ദേശം നല്‍കി. റമദാനിന്റെ പുണ്യം കരസ്ഥമാക്കാന്‍ വിശ്വാസി സമൂഹം കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കണമെന്നും
ഫലസ്തീന്‍ ജനതയെ നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തമെന്നും മത സാഹൂമിക ഐക്യം കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
ദിവ കാസറഗോഡ് പ്രസിഡന്റ്ും ഐ സി ബി എഫ് സെക്രട്ടറി യുമായ മുഹമ്മദ് കുഞ്ഞി ടി.കെ അദ്ധ്യക്ഷത വഹിച്ചു.

ഹഫീസുള്ള, റിസ്വാന്‍, ഷജീം, മുനെയ്‌സ്, റമീസ് ,ഷമീറലി, സിയാദ് അലി, മനാസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

സെക്രട്ടറി മുഹമ്മദ് ഷംസീര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button