നാളെ മുതല്‍ ലുസൈല്‍ ട്രാമിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നു
ദോഹ: നാളെ മുതല്‍ ലുസൈല്‍ ട്രാമിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു. പിങ്ക് ലൈന്‍ സര്‍വീസും എല്ലാ ഓറഞ്ച് ലൈന്‍ സ്റ്റേഷനുകളും ഉല്‍കൊള്ളുന്നതാണ് പുതിയ വിപുലീകരണം.
നൈഫ, ഫോക്‌സ് ഹില്‍സ് സൗത്ത്, ഡൗണ്‍ടൗണ്‍ ലുസൈല്‍, അല്‍ ഖൈല്‍ സ്ട്രീറ്റ്, ഫോക്‌സ് ഹില്‍സ് – നോര്‍ത്ത്, ക്രസന്റ് പാര്‍ക്ക് – നോര്‍ത്ത്, റൗദത്ത് ലുസൈല്‍, എര്‍ക്കിയ, ലുസൈല്‍ സ്റ്റേഡിയം, അല്‍ യാസ്മീന്‍ എന്നിങ്ങനെ പത്ത് പുതിയ ഓറഞ്ച് ലൈന്‍ സ്റ്റേഷനുകള്‍ സേവനത്തിന് വരുന്നു.
ഈ ഘട്ടത്തില്‍ അല്‍ സഅദ് പ്ലാസ ഒഴികെ ലെഗ്‌തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത്ത് വരെയുള്ള എല്ലാ പിങ്ക് ലൈന്‍ സ്റ്റേഷനുകളും പ്രവര്‍ത്തിക്കും. ഇതോടെ സര്‍വ്വീസ് ആരംഭിക്കുന്ന പുതിയ സ്റ്റേഷനുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു. ലുസൈല്‍ ട്രാമിലെ മൊത്തം പ്രവര്‍ത്തന സ്റ്റേഷനുകളുടെ എണ്ണം 21 ആകും.
ദോഹ മെട്രോയുടെ അതേ സര്‍വീസ് സമയത്തില്‍ ആഴ്ചയില്‍ ഏഴു ദിവസവും ലുസൈല്‍ ട്രാം സര്‍വീസ് പ്രവര്‍ത്തിക്കുന്നു: ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 5:30 മുതല്‍ അര്‍ദ്ധരാത്രി 12 വരെ. വ്യാഴാഴ്ചകളില്‍ രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ 1 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1 വരെയും സര്‍വീസ് നടത്തുന്നു.
പിങ്ക് ലൈന്‍ സേവനവും ഓറഞ്ച് ലൈന്‍ സ്റ്റേഷനുകളും സര്‍വീസ് ആരംഭിക്കുന്നതോടെ, അല്‍ സീഫ്, ക്രസന്റ് പാര്‍ക്ക്, ലുസൈല്‍ ബൊളിവാര്‍ഡ്, അല്‍ മഹാ ദ്വീപ് എന്നിവയുള്‍പ്പെടെ ലുസൈലിലെ നിരവധി പ്രദേശങ്ങളിലേ