Local News
ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ സമുചിതമായി ആഘോഷിച്ചു
ദോഹ. വ്രത ശുദ്ധിയുടെ വികാരാവേശങ്ങളും ആഘോത്തിന്റെ സന്തോഷവും ഉയര്‍ത്തി സമാഗതമായ ഈദുല്‍ ഫിത്വറിനെ ഖത്തറിലെ സ്വദേശികളും വിദേശികളും സമുചിതമായി ആഘോഷിച്ചു.
രാവിലെ 5 മണിയോടെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളും ഈദ് ഗാഹുകളും വിശ്വാസികളാല്‍ നിറഞ്ഞുകവിഞ്ഞു. തക്ബീര്‍ ധ്വനികള്‍ മുഴക്കിയും ഈദാശംസകള്‍ കൈമാറിയും ഈദുല്‍ ഫിത്വറിന്റെ സന്ദേശം പങ്കുവെച്ചും ആഘോഷം സാര്‍ഥകമാക്കി. ചെറുതും വലുതുമായ കൂട്ടായ്മകളും കലാ സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന് മാറ്റു കൂട്ടി. ബീച്ചുകളിലും പാര്‍ക്കുകളിലുമൊക്കെ നിരവധി പേരാണ് ഒത്തുചേര്‍ന്നത്.
കതാറയിലും സൂഖ് വാഖിഫിലും വക്‌റ സൂഖിലുമൊക്കെ വെടിക്കെട്ട് കാണാന്‍ നിരവധി പേരാണെത്തിയത്.