പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം ഒരുക്കി നടുമുറ്റം ഖത്തര്‍
ദോഹ :വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങള്‍ അവസാനിക്കുമ്പോള്‍ പെരുന്നാള്‍ ആഘോഷം വ്യത്യസ്തമാക്കി നടുമുറ്റം ഖത്തര്‍. പെരുന്നാള്‍ ദിവസം ഈദ് സ്‌നേഹപ്പൊതി എന്ന പേരില്‍ നൂറുകണക്കിന് ആളുകള്‍ക്ക് സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചാണ് നടുമുറ്റം പെരുന്നാള്‍ ആഘോഷിച്ചത്.
നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ.വൈഭവ് എ ടെന്‍ഡലെ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്നും മാനവ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി,പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ആര്‍ .ചന്ദ്രമോഹന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സ്‌നേഹപ്പൊതി കോഡിനേറ്റര്‍ സകീന അബ്ദുല്ല പദ്ധതിയെക്കുറിച്ച് സദസ്സിന് വിശദീകരിച്ചു.നടുമുറ്റം വൈസ് പ്രസിഡന്റ് റുബീന മുഹമ്മദ് കുഞ്ഞി സ്വാഗതവും ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം നന്ദിയും പറഞ്ഞു.
പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് നടുമുറ്റം ഈദ് സ്‌നേഹപ്പൊതി സംഘടിപ്പിച്ചത്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടുമുറ്റം പെരുന്നാളില്‍ സ്‌നേഹപ്പൊതി വിതരണം തുടങ്ങിയിട്ട്.റമദാന്‍ അവസാനത്തെ ദിവസങ്ങളാവുന്നതോടെ നടുമുറ്റം ഏരിയകള്‍ വഴി ആവശ്യക്കാരുടെ എണ്ണം മുന്‍കൂട്ടി സ്വീകരിച്ചിരുന്നു. ആയിരത്തിലധികം പേര്‍ക്കാണ് പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹപ്പൊതി കൈമാറിയത്.ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ലേബര്‍ക്യാമ്പിലുമായി മാത്രം അഞ്ഞൂറിലധികം കിറ്റുകള്‍ ടീം വെല്‍ഫെയര്‍ അംഗങ്ങളുടെ കൂടി സഹായത്തോടെ കൈമാറി.
സെക്രട്ടറി സിജി പുഷ്‌കിന്‍, വൈസ്പ്രസിഡന്റ് നജ്‌ല നജീബ്,കണ്‍വീനര്‍ സുമയ്യ തഹ്‌സീന്‍,സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ജോളി തോമസ്,സജ്‌ന സാക്കി,അജീന അസീം,അഹ്‌സന,രമ്യ നമ്പിയത്ത്, വിവിധ ഏരിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.