Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 നാളെ തുടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ: കാല്‍പന്തുകളിയാരാധകരില്‍ ആവേശമുയര്‍ത്തി എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 നാളെ തുടക്കമാകും. മല്‍സരങ്ങള്‍ മെയ് 3 വരെ നീണ്ടുനില്‍ക്കും.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി നിരവധി ദേശീയ ടീമുകള്‍ ഇതിനകം തന്നെ ദോഹയിലെത്തിയിട്ടുണ്ട്.
അല്‍ ജനൂബ് സ്റ്റേഡിയം, അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം , ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക.

ആദ്യ ദിവസം ഓസ്ട്രേലിയയും ജോര്‍ദാനും തമ്മില്‍ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിലും ആതിഥേയരായ ഖത്തറും ഇന്തോനേഷ്യയും തമ്മില്‍ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലും ഏറ്റുമുട്ടും.

2016 ന് ശേഷം ഖത്തര്‍ രണ്ടാം തവണയാണ് എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Related Articles

Back to top button