ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ നല്‍കാത്ത വാണിജ്യ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാം
ദോഹ: ഖത്തറില്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ നല്‍കാത്ത വാണിജ്യ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം.എല്ലാ വാണിജ്യ ഔട്ട്ലെറ്റുകളിലും അധിക ചാര്‍ജുകളൊന്നും കൂടാതെ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷന്‍ നല്‍കണമെന്ന് നിര്‍ബന്ധമാക്കിയതായി ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം കൊമേഴ്‌സ്യല്‍ രജിസ്ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം മേധാവി സെയ്ഫ് അല്‍ അത്ബ ഖത്തര്‍ ടിവിയോട് പറഞ്ഞു.
ഇലക്ട്രോണിക് പേയ്മെന്റ് സേവനം നല്‍കിയില്ലെങ്കില്‍ 14 ദിവസം വരെ വാണിജ്യ ഔട്ട്ലെറ്റുകള്‍ അടച്ചിടാം. ഖത്തര്‍ നടപ്പാക്കുന്ന ‘ലെസ് ക്യാഷ് മോര്‍ സേഫ്റ്റി’ പദ്ധതിയുടെ ഭാഗമായി, എല്ലാ വാണിജ്യ ഔട്ട്ലെറ്റുകളിലും ബാങ്ക് കാര്‍ഡ്, ബാങ്ക് പേയ്മെന്റ് വാലറ്റ് അല്ലെങ്കില്‍ ക്യുആര്‍ കോഡ് എന്നീ മൂന്ന് തരം ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണമെന്നാണ് 2017 ലെ 161 നിയമത്തിന്റെ ഭേദഗതിയായി വന്ന 2022-ലെ നിയമം നമ്പര്‍ 70 അനുശാസിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.