
Local News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന സി.എം. സുരേഷ് മാധവനാണ് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായത്.
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി അക്‌സിയോം ഇന്റര്‍നാഷണലില്‍ ജോലി ചെയ്ത സുരേഷ് ഖത്തര്‍ ഇന്‍കാസ് തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറിയായിരുന്നു.
തൃശൂര്‍ വാടാനപ്പള്ളി ഗണേശമംഗലം സ്വദേശിയാണ്.
ഭാര്യയും രണ്ട് മക്കളുമുണ്ട്.