അബൂ സംറ അതിര്‍ത്തി വഴി രാജ്യത്തേക്ക് ആയുധം കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു
ദോഹ. ഖത്തറിന്റെ കര അതിര്‍ത്തിയായ അബൂ സംറ അതിര്‍ത്തി വഴി രാജ്യത്തേക്ക് ആയുധം കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് ആയുധങ്ങളും തോക്കുകളും കടത്താനുള്ള ശ്രമമാണ് ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തത്.
അബൂ സംറ ബോര്‍ഡറില്‍ എത്തിയ വാഹനം പരിശോധനാ ഉപകരണം ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വാഹനത്തിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ മൂന്ന് ആയുധങ്ങളും 1900 ബുള്ളറ്റുകളും കണ്ടെത്തിയത്.
രാജ്യത്തേക്കുള്ള വാഹനങ്ങള്‍ക്ക് സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അടുത്തിടെ അബു സംറ അതിര്‍ത്തിയില്‍ പുതിയ പരിശോധനാ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു വാഹനത്തിന് ഏകദേശം രണ്ട് മിനിറ്റ് എന്ന നിരക്കില്‍ ഈ ഉപകരണങ്ങള്‍ക്ക് മണിക്കൂറില്‍ 130 കാറുകള്‍ പരിശോധിക്കാന്‍ കഴിയും. ഖത്തറിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്ന അപകടകരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഈ ഉപകരണങ്ങള്‍ കൃത്രിമബുദ്ധി ഉപയോഗിക്കുന്നു.