ദോഹ മദ്റസ പ്രവേശനോത്സവം ശ്രദ്ധേയമായി
ദോഹ: ദോഹ അല്‍ മദ്റസ അല്‍ ഇസ് ലാമിയയുടെ 2024 – 25 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വൈവിധ്യമാര്‍ന്ന കലാവിഷ്‌കാരങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഐ. ഐ. എസ് കാമ്പസിലെ ഡോ. എ.പി. ജെ അബ്ദുല്‍ കലാം ഓഡിറ്റോറിയത്തില്‍ നടന്ന പ്രവേശനോത്സവം മദ്‌റസ പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷം മദ്റസയില്‍ അഡ്മിഷന്‍ എടുത്ത നവ കുരുന്നുകള്‍ ബാനറുകളും പ്ലെക്കാര്‍ഡുകളും തോരണങ്ങളും ബലൂണുകളുമായി അണിനിരന്ന വര്‍ണാഭമായ ഘോഷയാത്ര വളരെ ശ്രദ്ധേയമായിരുന്നു .
തുടര്‍ന്ന വേദിയില്‍ ആക്ഷന്‍ സോംഗ്, വെല്‍കം ഡാന്‍സ്, സംഗീത നൃത്തം, ഒപ്പന, കോല്‍ക്കളി, ഗ്രൂപ്പ് സോംഗ്, സോളോ സോംഗ് തുടങ്ങിയ നിര്‍വധി കണ്‍ കുളിര്‍ക്കുന്ന കലാവിഷ്‌കാരങ്ങള്‍ കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സിന്റെ മുന്നില്‍ അവതരിപ്പിച്ച് പ്രവേശനോത്സവത്തിന് വര്‍ണാര്‍ഭ നിറം ചാര്‍ത്തി .
കുഞ്ഞു മക്കളായ ശൈമ ഹാശിം, ജാസില്‍, ആഇശ സോഹല്‍, മിറാഹ് ഫൈഹ എന്നീ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ടീമുകളള്‍ ഒന്നിനൊന്ന് മെച്ചപ്പെടുത്തി കലാപരിപാടികള്‍ അവതരിപ്പിച്ചു .
അധ്യാപകരായ അബുല്ലൈസ്, സാജിദ, ശബാന, നദീറ, റജീന, അമീറ, ശിറിന്‍ തുടങ്ങിയവരാണ് പ്രവേശനോത്സവ പരിപാടികള്‍ രൂപകല്‍പന ചെയ്തത്.
ആയിശ നൂറിന്റെ ഖുര്‍ആന്‍ പാരായണത്തോട് കൂടി ആരംഭിച്ച പ്രവേഷനോത്സവം മദ്‌റസ അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ ഡോ . മുഹമ്മദ് സബാഹ് സമാപനം നിര്‍വഹിച്ചു.