കെ ബി എഫ് ബിസിനസ്സ് കണക്ട് 2024 ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരളാ ബിസിനസ്സ് ഫോറം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ സംഘടിപ്പിച്ച ബിസിനസ്സ് കണക്ട് 2024 ശ്രദ്ധേയമായി
ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യാതിഥി ആയ ചടങ്ങില്‍, ഇന്‍വെസ്റ്റ് ഇന്ത്യ, ഇന്‍വെസ്റ്റ് ഖത്തര്‍, ഗ്രാന്‍ഡ് തോണ്‍ഠന്‍ എന്നിവര്‍ പങ്കാളികളായി. രണ്ടു ദിവസമായി ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയിലും ഖത്തറിലുമുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ചും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സബ്സീഡികള്‍, നികുതി ഇളവുകള്‍, സഹായധനങ്ങള്‍ എന്നിവയെ കുറിച്ചും പ്രത്യേക സെക്ഷനുകള്‍ ഉണ്ടായിരുന്നു.
കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി വി റപ്പായി, കെ ബി എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ രാമകൃഷ്ണന്‍, ഐ ബി പി സി പ്രസിഡന്റ് ജാഫര്‍ സാദിഖ്, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, സ്ഥാപക പ്രസിഡന്റ് അബ്ദുല്ല തെരുവത്ത്, കെബിഎഫ് കണക്ട് കണ്‍വീനര്‍ കിമി അലക്‌സാണ്ടര്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍ എന്നിവര്‍ സംസാരിച്ചു
ഇന്‍വെസ്റ്റ് ഖത്തറിനെ പ്രതിനിധീകരിച്ചു മുഹമ്മദ് അല്‍ ഇമാദി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ പ്രതിനിധിയായി മുഹമ്മദ് ജാസ്സിം അല്‍ കുവാരി, വൊഡാഫോണ്‍ ബിസിനെസ്സില്‍ നിന്നും മുഹമ്മദ് അല്‍ യഫായി, ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കില്‍ നിന്നും വികാഷ് സനന്ദ എന്നിവരുമായുള്ള പാനല്‍ ഡിസ്‌കഷന്‍ കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് നിയന്ത്രിച്ചു
ഖത്തറിലെ പ്രമുഖരായ ഖത്തറി, ഇന്ത്യന്‍ വ്യവസായ സംരംഭകരും, സാമൂഹിക സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.