Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഓഡിറ്റ് സീസണ്‍ സമാപനം ആഘോഷമാക്കി ക്രെസ്റ്റണ്‍ എസ് വി പി

ദോഹ. ഖത്തറിലെ പ്രമുഖ ഓഡിറ്റര്‍മാരായ ക്രെസ്റ്റണ്‍ എസ് വി പി ഈ വര്‍ഷത്തെ ഓഡിറ്റ് സീസണ്‍ സമാപനം ആഘോഷിച്ചു. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച അവിസ്മരണീയമായ അത്താഴ വിരുന്നും സമ്മാനങ്ങളും നല്‍കിയാണ് ക്രെസ്റ്റണ്‍ എസ് വി പി ജീവനക്കാരെ അനുമോദിച്ചത്.

തങ്ങളുടെ പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതില്‍ ഓരോ ജീവനക്കാരന്റെയും അമൂല്യമായ സംഭാവനകള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുകയെന്നത് കമ്പനിയുടെ നയമാണെന്നും എല്ലാ വര്‍ഷവും ഇങ്ങനെയൊരു പാര്‍ട്ടി പതിവുള്ളതാണെന്നും ക്രെസ്റ്റണ്‍ എസ് വി പി മാനേജിംഗ് പാര്‍ട്ണര്‍ ഷെജി വലിയകത്ത് പറഞ്ഞു.
മുഴുവന്‍ ക്രെസ്റ്റണ്‍ എസ് വി പി ടീമിനും അവരുടെ അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും ഞങ്ങള്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നതോടൊപ്പം ഞങ്ങളുടെ ഉപഭോക്താക്കളോടും പിന്തുണയ്ക്കുന്നവരോടും അവരുടെ സഹകരണത്തിനും വിശ്വാസത്തിനും നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നതായി ഷെജി പറഞ്ഞു.

Related Articles

Back to top button