വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കുമുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഖത്തര്‍ മാറി: അക്ബര്‍ അല്‍ ബേക്കര്‍

ദോഹ, ഖത്തര്‍: വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കുമുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഖത്തര്‍ മാറിയതായി ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
ഖത്തറില്‍ ആവേശകരമായ സംഭവങ്ങളുടെയും ഉത്സവങ്ങളുടെയും ഒരു നിര എപ്പോഴും അണിനിരക്കുന്നതിനാല്‍, സന്ദര്‍ശകര്‍ക്ക് വിനോദ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ അരങ്ങേറ്റം വര്‍ഷം മുഴുവനും പ്രതീക്ഷിക്കാമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.