Uncategorized

സ്‌ക്കൂളുകളില്‍ ഇന്ന് മുതല്‍ 30 % കുട്ടികള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സ്‌ക്കൂളുകളില്‍ ഇന്ന് മുതല്‍ 30 % കുട്ടികള്‍ മാത്രം. കോവിഡ് ഭീഷണിയെ തുടര്‍ന്നാണ് പുതിയ നീക്കം. മിഡ് ടേം അവധി കഴിഞ്ഞ്് ഗവണ്‍മെന്റ് സ്‌ക്കൂളുകളും അറബി സ്‌ക്കൂളുകളും ഇന്ന് തുറക്കുമ്പോള്‍ പരമാവധി 30 ശതമാനം കുട്ടികള്‍ മാത്രമേ സ്‌ക്കൂളുകളില്‍ ഹാജറാവുകയുളളൂ. ബാക്കി 70 ശതമാനം ഓണ്‍ ലൈനില്‍ ക്‌ളാസുകള്‍ തുടരും.
അതുപോലെ തന്നെ ബ്‌ളന്‍ഡഡ് ലേണിംഗ് സിസ്റ്റം തുടരും.

മിക്ക ഇന്ത്യന്‍ സ്‌ക്കൂളുകളും വാര്‍ഷിക പരീക്ഷ കഴിഞ്ഞ് അവധിയിലാണ്. ഏപ്രില്‍ ആദ്യത്തിലാണ് ഇന്ത്യന്‍ സ്‌ക്കൂളുകളുടെ പുതിയ അധ്യയന വര്‍ഷമാരംഭിക്കുക

Related Articles

Back to top button
error: Content is protected !!