Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

രംഗ് തരംഗ്, ഐസിബിഎഫ് തൊഴിലാളി ദിനാഘോഷം ഇന്ന് വൈകുന്നേരം 5 മണിക്ക് ഏഷ്യന്‍ ടൗണില്‍

ദോഹ. രംഗ് തരംഗ്, ഐസിബിഎഫ് തൊഴിലാളി ദിനാഘോഷം ഇന്ന് വൈകുന്നേരം 5 മണിക്ക് ഏഷ്യന്‍ ടൗണില്‍. ഏഷ്യന്‍ ടൗണില്‍ തൊഴിലാളി ദിനം ആഘോഷിക്കുന്നതിനും സമൂഹത്തിലെ കഠിനാധ്വാനികളായ സഹോദരങ്ങളെ ആദരിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ അണിചേരാന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ ഖത്തറിലെ ഇന്ത്യക്കാരെ ആഹ്വാനം ചെയ്തു. എല്ലാ പ്രതിബന്ധങ്ങളെയും നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ച് 30 വര്‍ഷത്തിലേറെയായി ഖത്തറില്‍ സേവനമനുഷ്ഠിക്കുന്ന അര്‍പ്പണബോധമുള്ള 40 പേരെ ആദരിക്കുന്ന പ്രത്യേക ചടങ്ങും തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമാണ്. ഒരു സെന്‍സേഷണല്‍ ലൈവ് ഓര്‍ക്കസ്ട്ര, ആകര്‍ഷകമായ നൃത്ത പ്രകടനങ്ങള്‍, ഹൃദയംഗമമായ അംഗീകാരങ്ങള്‍ എന്നിവ രംഗ് തരംഗിനെ സവിശേഷമാക്കും.

Related Articles

Back to top button