പ്രവാസി വെല്‍ഫെയര്‍ മലപ്പുറം അഖില കേരള വടംവലി മത്സരം; കെ എല്‍ 10 ലെജെന്‍ഡ്‌സും 365 റോപ് റെബല്‍സും ചാമ്പ്യന്മാര്‍
ദോഹ:നസീം ഹെല്‍ത് കെയര്‍ മുഖ്യ പ്രായോജകരായി കെ എല്‍ ടെന്‍ ലെജെന്‍ഡ്‌സ് പ്രവാസി വെല്‍ഫെയര്‍ മലപ്പുറവുമായി സഹകരിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ കെ എല്‍ ടെന്‍ ലെജന്‍ഡ്‌സും വനിതാ വിഭാഗത്തില്‍ 365 റോപ് റെബെല്‍സും ചാമ്പ്യന്‍മാരായി.റയ്യാന്‍ പ്രൈവറ്റ് സ്‌കൂളില്‍ വെച്ചു നടന്ന വടംവലി മത്സരത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ പുരുഷ വിഭാഗത്തില്‍ എട്ടു ടീമുകളും വനിതാ വിഭാഗത്തില്‍ ക്ലബ് അടിസ്ഥാനത്തില്‍ ആറ് ടീമുകളുമാണ് മത്സരത്തില്‍ പങ്കെടുത്തത്.
ആവേശകരമായ മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ കെ എല്‍ 11വാരിയേഴ്‌സ് രണ്ടാംസ്ഥാനവും ഫിനിക്‌സ് പാലക്കാട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.വനിതാ വിഭാഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ ലാവന്‍ഡര്‍ രണ്ടാംസ്ഥാനവും ഷാര്‍പ്പ് ഹീല്‍സ് മൂന്നാംസ്ഥാനവും നേടി.
പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരായ കെ എല്‍ ടെന്‍ ലെജന്‍ഡ്‌സിന് ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍ ട്രോഫി സമ്മാനിച്ചു. ഇംറാന്‍ (നസീം ഹെല്‍ത് കെയര്‍) മെഡലുകളും പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ചന്ദ്രമോഹന്‍ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.രണ്ടാംസ്ഥാനം നേടിയ കെ എല്‍ 11 വാരിയേഴ്‌സിന് റഹൂഫ് (ഇന്‍കാസ് മലപ്പുറം) ട്രോഫിയും മുഹമ്മദ് അല്‍ ഫഹദ് (സ്പ്രിംഗ് ഇന്റര്‍ നാഷനല്‍) ക്യാഷ് അവാര്‍ഡും പ്രവാ
വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് റഷീദലി മെഡലുകളും സമ്മാനിച്ചു.മൂന്നാംസ്ഥാനക്കാരായ ഫിനിക്‌സ് പാലക്കാടിന് ഷാഹിദ് (മിഡ്‌ലാന്‍ഡ്) ക്യാഷ് അവാര്‍ഡും റസാഖ് (കോംപസ് നൌ)മെഡലുകളും സമ്മാനിച്ചു.നാലാംസ്ഥാനക്കാരായ ഫ്രണ്ട്‌സ് ഓഫ് മലപ്പുറത്തിനുള്ള അവാര്‍ഡ് റജാഇ (ടാസ് ആന്‍ഡ് ഹാംജിറ്റ്) സമ്മാനിച്ചു.
വനിതാ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ 365 റോപ് റെബെല്‍സ് ടീമംഗങ്ങള്‍ക്കുള്ള അവാര്‍ഡ് ഹര്‍ഷിനും (ഫ്രൈഡി) രണ്ടാംസ്ഥാനം നേടിയ പ്രവാസി വെല്‍ഫെയര്‍ ലാവന്‍ഡര്‍ ടീമിനുള്ള അവാര്‍ഡ് മഷൂദ് തിരുത്തിയാടും (ഡോം ഖത്തര്‍ ) സമ്മാനിച്ചു.
സമാപന പരിപാടിയില്‍ ചന്ദ്രമോഹന്‍ (പ്രസിഡന്റ്, പ്രവാസി വെല്‍ഫെയര്‍)മറ്റു സംസ്ഥാന ഭാരവാഹികളായ താസീന്‍ അമീന്‍,റഷീദലി,സജ്‌ന സാക്കി ,ഷാഫി മൂഴിക്കല്‍,റഷീദ് കൊല്ലം,മുനീഷ് എ സി,അമീന്‍ അന്നാര (പ്രസിഡന്റ് പ്രവാസി വെല്‍ഫെയര്‍ മലപ്പുറം)അസ്ഹര്‍ അലി (ട്രഷറര്‍ പ്രവാസി വെല്‍ഫെയര്‍ മലപ്പുറം, ഇംറാന്‍(നസീം ഹെല്‍ത്‌കെയര്‍) ,ഹക്‌സര്‍ (റീഗേറ്റ് ബില്‍ഡേഴ്‌സ്),ഹര്‍ഷിന്‍ (ഫ്രൈഡി),റസാഖ്(കോംപസ് നൌ),ഷാഹിദ് (ഫ്യൂചര്‍ലൈന്‍),ഫഹദ് (സ്പ്രിംഗ് ഇന്റര്‍നാഷനല്‍),യൂസുഫ് (മിഡ്‌ലാന്റ് ട്രേഡിംഗ്),റജാഇ (ടാസ് ആന്‍ഡ് ഹാംജിറ്റ്) തുടങ്ങിയവര്‍ സംബന്ധിച്ചു.മുഖ്യ പ്രായോജകര്‍ക്കുള്ള കെ എല്‍ ടെന്‍ ലെജന്‍ഡ്‌സിന്റെ ഉപഹാരങ്ങള്‍ പ്രവാസി വെല്‍ഫെയര്‍ ഭാരവാഹികള്‍ കൈമാറി.
മത്സരത്തിന്റെ ഭാഗമായി വേദിയില്‍ കുട്ടികള്‍ക്കായി വിവിധ ഗെയിമുകളും ഫുഡ്‌കോര്‍ട്ടുകളും ഒരുക്കിയിരുന്നു.
എസ് എം എ ടൈപ്പ് വണ്‍ രോഗബാധിതയായ പാലക്കാട് സ്വദേശികളുടെ പിഞ്ചുമകള്‍ മല്‍ഖ റൂഹിയുടെ ചികിത്സാസഹായത്തിനു വേണ്ടിയുള്ള ഖത്തര്‍ ചാരിറ്റി കിയോസ്‌ക് മത്സരസ്ഥലത്ത് സംവിധാനിക്കുകയും കാണികളില്‍ നിന്നും പണം സ്വീകരിക്കുകയും ചെയ്തു.കൂടാതെ മൂന്നാംസ്ഥാനത്തിനര്‍ഹരായ ഫിനിക്‌സ് പാലക്കാട് ടീമും നാലാംസ്ഥാനക്കാരായ ഫ്രണ്ട്‌സ് ഓഫ് മലപ്പുറവും തങ്ങളുടെ സമ്മാനത്തുക മല്‍ഖ റൂഹിയുടെ ചികിത്സാഫണ്ടിലേക്ക് കൈമാറിയത് വേറിട്ട മാതൃകയായി.
പ്രോഗ്രാം കണ്‍വീനര്‍മാരായ റഹ്‌മത്തുല്ല കൊണ്ടോട്ടി,ഷബീബ് അബ്ദുറസാഖ്,
പ്രവാസി വെല്‍ഫെയര്‍ മലപ്പുറം പ്രസിഡന്റ് അമീന്‍ അന്നാര, ജില്ല ജനറല്‍ സെക്രട്ടറിമാരായ ഫഹദ് മലപ്പുറം,ഷമീര്‍ വി കെ,വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര,കബീര്‍ പൊന്നാനി,സെക്രട്ടറി സഹല,ജില്ലാ കമ്മിറ്റി അംഗങ്ങള്‍,വിവിധ മണ്ഡലം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി