Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നാലാമത് ഖത്തര്‍ ഇക്കണോമിക് ഫോറം അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: കതാറ ടവരറില്‍ ഫെയര്‍മണ്ട് ആന്റ് റാഫിള്‍സ് ഹോട്ടലുകളില്‍ ബ്ലൂംബെര്‍ഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ഖത്തര്‍ ഇക്കണോമിക് ഫോറം ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അമീര്‍ ഉദ്ഘാടനം ചെയ്തു.
‘മാറുന്ന ലോകം – അജ്ഞാതമായി സഞ്ചരിക്കുന്നു’ എന്ന സവിശേഷമായ പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിദഗ്ധരാണ് പങ്കെടുക്കുന്നത്.

ഫോറത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുടെ പ്രസംഗവും റിപ്പബ്ലിക് ഓഫ് പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡയുമായുള്ള ഡയലോഗ് സെഷനും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായുള്ള സെഷനും ഏറെ ശ്രദ്ധേയമായി.

Related Articles

Back to top button