Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മെയ് ദിനത്തോടനുബന്ധിച്ച് സൗഹൃദസംഗമം നടത്തി

ദോഹ:സര്‍വലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ല സൗഹൃദ സംഗമം നടത്തി.നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ നടന്ന സംഗമം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ തൊഴിലാളികളെ സംരക്ഷിക്കുകയും തൊഴിലവകാശങ്ങള്‍ വക വെച്ചുകൊടുക്കുകയും ചെയ്യാന്‍ ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങള്‍ കോര്‍പറേറ്റുകളെയും മുതലാളിത്ത താല്‍പര്യങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അസംഘടിത തൊഴില്‍ മേഖലകളെ സംഘടിതമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡ് യൂണിയന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തില്‍ പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് അനീസ് മാള മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

അസംഘടിതരും തൊഴില്‍ മേഖലയില്‍ പ്രയാസം അനുഭവിക്കുന്നവരുമായ ജനങ്ങളെ ചേര്‍ത്തുപിടിക്കുകന്ന സാഹോദര്യ രാഷ്ട്രീയത്തെയാണ് പ്രവാസി വെല്‍ഫെയര്‍ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല പ്രസിഡന്റ് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു.ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ഫസലുല്‍ഹഖ് എടവണ്ണപ്പാറ സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു.കൃഷ്ണ കുമാര്‍ തൊഴിലാളിദിന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന കവിത ആലപിച്ചു.
സൗഹൃദ സംഗമത്തില്‍ ഖത്തറില്‍ ദീര്‍ഘകാലമായി പ്രവാസികളായ ഏറനാട് മണ്ഡലം പ്രവര്‍ത്തകരായ അബ്ദുല്‍ കരീം,മുജീബ് റഹ്‌മാന്‍,കോട്ടക്കല്‍ മണ്ഡലം പ്രവര്‍ത്തകന്‍ അബ്ദുല്‍ലത്വീഫ് തുടങ്ങിയവരെ സദസ്സില്‍ ആദരിച്ചു.

പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് റഷീദലി സമാപന പ്രസംഗം നടത്തി.പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല സെക്രട്ടറി സഹല കോലോത്തൊടി സ്വാഗതവും കറന്റ് അഫേഴ്‌സ് കണ്‍വീനര്‍ റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.

Related Articles

Back to top button