Breaking News
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷാവസാനത്തോടെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും ടൂറിസം സാധ്യതകള്‍ വിശാലമാക്കുകയും ചെയ്യുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷാവസാനത്തോടെ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി ബിന്‍ സാദ് അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു. ദോഹയില്‍ നടന്ന നാലാമത് സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഈ വര്‍ഷാവസനത്തോടെ തന്നെ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.