Local News
വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍
ദോഹ. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍. തങ്ങളുടെ പക്കലുള്ള വായിച്ചു തീര്‍ന്ന പുസ്തകങ്ങള്‍ ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യാന്‍ ഐസിസി മാനേജിംഗ് കമ്മിറ്റി ഇന്ത്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ സംഭാവന ചെയ്യുവാന്‍ മലയാളം (എബ്രഹാം ജോസഫ് (55365039) / സജീവ് സത്യശീലന്‍ (33448088) / അഡ്വ. ജാഫര്‍ ഖാന്‍ (55628626), കന്നഡ, തുളു – സുബ്രഹ്‌മണ്യ ഹെബ്ബഗെലു (55641025), തമിഴ് മോഹന്‍ കുമാര്‍ (33498767), സംസ്‌കൃതം, ഹിന്ദി, മറാത്തി – ശന്തനു ദേശ്പാണ്ഡെ (33756063), തെലുങ്ക് – സത്യനാരായണ മാലിറെഡ്ഡി (55108988), ഗുജറാത്തി – ഗാര്‍ഗി വൈദ്യ (55070693), ബംഗാളി, ഒറിയ, അസമീസ് – അര്‍ഷാദ് അലി (70430246) എന്നിവരുമായി ബന്ധപ്പെടാം.