Uncategorized
സുദീപ് കൃഷ്ണന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും
ദോഹ : കഴിഞ്ഞ ദിവസം താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശി കെപിസിസി അംഗം പാറക്കല്‍ വാസുദേവന്റെ മകന്‍ സുദീപ് കൃഷ്ണന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും.
മരണ കാരണം ഹൃദയ സ്തംഭനം മൂലം തന്നെ സംഭവിച്ചതായിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനക്ക് ശേഷം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായും മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇന്ന് വൈകിട്ട് ഖത്തര്‍ എയര്‍വെഴ്‌സില്‍ കോഴിക്കോട്ടേക്ക് കൊണ്ട് പോകുന്നതാണെന്നും കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു