Local News

സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴോല്‍സവം മെയ് 30 മുതല്‍ ജൂണ്‍ 8 വരെ


അമാനുല്ല വടക്കാങ്ങര

ദോഹ: സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴോല്‍സവം മെയ് 30 മുതല്‍ ജൂണ്‍ 8 വരെ നടക്കും. ഖത്തറിലെ ഇന്ത്യ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി സൂഖ് വാഖിഫിലെ കിഴക്കന്‍ ചത്വരത്തിലാണ് നടക്കുക. വിവിധ ഇന്ത്യന്‍ മാമ്പഴങ്ങളും മാങ്ങയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും ലഭ്യമാകുന്ന മാമ്പഴോല്‍സവം വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയായിരിക്കും.
സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് സൂഖ് വാഖിഫ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button
error: Content is protected !!