Local News

സ്റ്റുഡന്‍സ് ഇന്ത്യ ഖത്തര്‍ ഫുഡ്ബാള്‍ – ഹെബ്രോണ്‍ ജേതാക്കള്‍

ദോഹ: സ്റ്റുഡന്‍സ് ഇന്ത്യാ ഖത്തര്‍ – റയ്യാന്‍ സോണ്‍ (എസ് ഐ.ക്യൂ) സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഹെബ്രോണ്‍ ടീം ജേതാക്കളായി. അല്‍ റഫ ടീം ആണ് റണ്ണേഴ്സ് അപ്പ്.

മിസൈമീര്‍ ഹാമില്‍ടന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗഡില്‍ വെച്ച് നടന്ന വാശിയേറിയ ഗ്രൂപ്പ് തല മത്സരങ്ങളില്‍ ആദില്‍ നേതൃത്വത്തിലുള്ള ഗസ്സ, ഫാദില്‍ അന്‍വര്‍ നേതൃത്വത്തിലുള്ള അല്‍ റഫ, നൗഷില്‍ നേതൃത്വം നല്‍കിയ റാമല്ല, മുഹമ്മദ് സിദാന്‍ നേതൃത്വത്തിലുള്ള ഹെബ്രോണ്‍ എന്നീ ടീമുകളില്‍ നിന്ന് കൂടുതല്‍ പോയിന്റ് നേടിയ രണ്ട് ടീമുകളാണ് ഫൈനലില്‍ മാറ്റുരച്ചത്. ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച് ഹെബ്രോണ്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് സിദാന്‍ ടോപ്സ്‌കോറര്‍ക്കുള്ള ട്രോഫി സ്വന്തമാക്കി. അല്‍ റഫ ടീം ക്യാപ്റ്റന്‍ ഫാദില്‍ അന്‍വറിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. സിഐസി റയ്യാന്‍ സോണ്‍ ആക്ടിങ് പ്രസിഡണ്ട് സുഹൈല്‍ ശാന്തപുരം, സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം.എം, സോണല്‍ ഭാരവാഹികളായ മുഹമ്മദ് റഫീഖ് തങ്ങള്‍, സിദ്ദിഖ് വേങ്ങര, കോഡിനേറ്റര്‍ ഷറഫുദ്ധീന്‍ വടക്കാങ്ങര, സി.ഐ.സി. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഫഹദ് ഇ.കെ, സ്റ്റുഡന്റസ് ഇന്ത്യ ഫുട്‌ബോള്‍ കണ്‍വീനര്‍ ആദില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!