Uncategorized

ബഹുസ്വരതയുടെ സന്ദേശമുയര്‍ത്തി മെജസ്റ്റിക്‌ സാംസ്‌കാരിക സമ്മേളനം

ദോഹ: സമകാലിക സാഹചര്യത്തിൽ ബഹുസ്വരതയുടെ സന്ദേശം ഉയർത്തിപിടിക്കുന്നത് ഏറ്റവും പ്രസക്തമായ പ്രവർത്തനങ്ങളിൽ ഒന്നാണെന്നും എല്ലാവർക്കും ഒരുമിച്ചു നിൽക്കാനുള്ള പൊതു പ്ലാറ്റുഫോമുകളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്നും മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ -ഖത്തർ ( മെജസ്റ്റിക് മലപ്പുറം ) സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .
മുസ്‌ലിം ലീഗ് നേതാവും നിയമസഭാ സാമാജികനുമായിരുന്ന കെ എൻ എ ഖാദർ, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിയമസഭാ സാമാജികനുമായിരുന്ന എം സ്വരാജ്, കെ പി സി സി ജനറൽ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് , കവിയും സാഹിത്യകാരനുമായ ആലംങ്കോട് ലീല കൃഷ്‌ണൻ എന്നിവരാണ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ ( മെജസ്റ്റിക് മലപ്പുറം ) മെഗാ ലോഞ്ചിനോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുത്തു സംവദിച്ചത് .
മലപ്പുറം ജില്ല: വികസനം , വർത്തമാനം , ഭാവി. മലപ്പുറം ജില്ല: സാംസ്‌കാരിക സമ്പന്നത , പാരമ്പര്യം , സ്വാതന്ത്ര്യ സമരത്തിലെ മലപ്പുറം ഗാഥകൾ. കേരളീയ ബഹുസ്വരത : മലപ്പുറത്തിന്റെ മുദ്രകൾ എന്നീ പ്രസക്തമായ വിഷയങ്ങളിൽ നടന്ന സാംസ്‌കാരിക സമ്മേളനം സൗഹൃദത്തിന്റെയും ജാതി മത വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ പാഠങ്ങൾ പകർന്നു നൽകി .സ്വാതന്ത്ര്യ സമരത്തിൽ അടക്കം മലപ്പുറം ജില്ലയുടെ പങ്കിനെക്കുറിച്ച അനുസ്‌മരിച്ച സമ്മേളനം ദോഹയിലെ സാംസ്‌കാരിക സമൂഹത്തിന് പുതിയ അനുഭവമായി മാറി .

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു . മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ ( മെജസ്റ്റിക് മലപ്പുറം ) പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു .

ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാൻ , മെജസ്റ്റിക് മലപ്പുറം ചെയർമാൻ അഷറഫ് ചിറക്കൽ , സംഘാടക സമിതി ചെയർമാൻ ഹൈദർ ചുങ്കത്തറ എന്നിവർ ആശംസകൾ നേർന്നു . സംസ്കൃതി പ്രസിഡന്റ് അഹ്മദ് കുട്ടി , ഇൻകാസ് വൈസ് ചെയർമാൻ കെ കെ ഉസ്മാൻ, പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം പ്രസിഡന്റ് ആർ ചന്ദ്രമോഹൻ , നോർക്ക ഡയറക്ടർ ഇ എം സുധീർ എന്നിവർ അടക്കം സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായി . മെജസ്റ്റിക് മാനേജിംഗ് കമ്മിറ്റി അംഗം ജാൻസി റാണിയുടെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചാക്കൂത്ത് നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!