Local News

അക്വാ ഫിയസ്റ്റ 2024 സമാപിച്ചു

ദോഹ. പ്രവാസി വെല്‍ഫെയര്‍ കോട്ടയം ജില്ലാ ഘടകവും ഡൈനാമിക് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തയമായി സംഘടിപ്പിച്ച അക്വാ ഫിയസ്റ്റ-2024 നീന്തല്‍ മല്‍സരങ്ങള്‍ സമാപിച്ചു.
ആറ് വിഭാഗങ്ങളിലായി നടത്തിയ മല്‍സരങ്ങളില്‍ 16 മുതല്‍ 40 വയസ്സുവരെയുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ അജു ഇമ്മാനുവേല്‍ കോട്ടയം ഒന്നാം സ്ഥാനവും ഖാമില്‍ മുഖ്താര്‍ കോഴിക്കോട് രണ്ടാം സ്ഥാനവും റെബീയുല്‍ ഇബ്രാഹിം തൃശ്ശൂര്‍ മുന്നാം സ്ഥാനവും നേടി. നാല്‍പ്പത് വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ മല്‍സരത്തില്‍ രതീഷ് പി രാജു ആലപ്പുഴ, അഷ്‌റഫ് കോട്ടയം, മാത്യൂ ലൂക്കോസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അയാന്‍ സഹീര്‍ കോട്ടയം, ഇഹാന്‍ ബാസിം കോഴിക്കോട്, ആതിഫ് മുഹമ്മദ് കോട്ടയം എന്നിവരും സീനിയര്‍ പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ മെലാനി മാത്യൂസ് കോട്ടയം, പാര്‍വ്വതി കൊല്ലം എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇവാന്‍ ടോണി കോട്ടയം, ഇമാദ് ബാസിം കോഴിക്കോട്, ലൂയി മാത്യൂസ് കോട്ടയം എന്നിവരും ജൂനിയര്‍ പെണ്‍കുട്ടികളുട വിഭാഗത്തില്‍ മിന്‍ഹ ബൂട്ടോ എറണാകുളം, നന്ദന കൊല്ലം എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹന്‍ അക്വ ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫയര്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സഹീര്‍ അബ്ദുല്‍ ഖരീം അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഹ്‌മദ് ഷാഫി, എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, പ്രവാസി വെല്‍ഫയര്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അസീം എം.ടി തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
നജീം ഇസ്മായില്‍, അനീഷ്, അഹ്‌മദ് ഷാ, അബ്ദുല്‍ ഖരീം ലബ്ബ, റഫീഖ്, ഫഹദ്, ഷെജിര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!