Local News

ഖത്തറിലെ എംബസി സ്‌കൂള്‍; ആവശ്യം ഉന്നയിച്ച് ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി എം പി ക്ക് നിവേദനം നല്‍കി

ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം അടൂര്‍ പ്രകാശിനെ സന്ദര്‍ശിച്ച ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിനിധികള്‍ പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കി. പ്രധാനമായും എംബസി നേതൃത്വം നല്‍കുന്ന സ്‌കൂളുകളുടെ അഭാവമാണ് പ്രധാനമായും ഉന്നയിച്ചത് അതോടപ്പം തന്നെ വെക്കേഷന്‍ സമയത്തെ ഉയര്‍ന്ന യാത്രനിരക്കിനെ കുറിച്ചും എം.പിയുമായി സംസാരിച്ചു.

ജിസിസിയിലെ മറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് കീഴിലായും സഹകരണത്തോടും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ഖത്തറില്‍ അത്തരം ഒരു സംവിധാനത്തിന്റെ അപര്യാപ്തത സാധാരണ പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് നിവേദനത്തില്‍ വ്യക്തമാക്കി.

പ്രവാസികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ വിഷയങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് എം.പി അടൂര്‍ പ്രകാശ് ഉറപ്പ് നല്‍കി.

ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ നിവേദനം കൈമാറിയപ്പോള്‍ ജനറല്‍ സെക്രെട്ടറി ജാഫര്‍ കമ്പാല, റജീഷ്, വസീം, ഇര്‍ഫാന്‍ പകര, അനീസ് വളപുരം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .

Related Articles

Back to top button
error: Content is protected !!