Local News
ഈദ് അല്‍ അദ്ഹയോടനുബന്ധിച്ച് സവിശേഷ പരിപാടികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ടൂറിസം
ദോഹ: ഈദ് അല്‍ അദ്ഹയോടനുബന്ധിച്ച് സവിശേഷ പരിപാടികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ടൂറിസം. സ്വദേശികള്‍ക്കും വിദേശികളും ആകര്‍ഷകമായ വൈവിധ്യമാര്‍ന്ന പരിപാടുികളാണ് ഖത്തര്‍ ടൂറിസം അണിയിച്ചൊരുക്കുന്നത്. ജൂണ്‍ 18, 19 തീയതികളില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ (ക്യുഎന്‍സിസി) അല്‍ മയാസ്സ തിയേറ്ററില്‍ നടക്കുന്ന ‘ലൈലത്ത് എല്‍സമാന്‍ എല്‍ജമീല്‍’, ‘സിക്ര റിമെയ്ന്‍സ്’ എന്നീ രണ്ട് സംഗീത കച്ചേരി നിശകള്‍ ഈ പരിപാടികളില്‍ പ്രധാനമാണ്.