Local News

ഫോക്കസ് ഇന്റര്‍നാഷണലിനു പുതിയ ഭാരവാഹികള്‍

ദോഹ : പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണലിന്റെ 2024-26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സി ഇ ഒ- ഷബീര്‍ വെള്ളാടത്ത് (സൗദി അറേബ്യ), ഡെപ്യൂട്ടി സി ഇ ഒ- ഹര്‍ഷിദ് മാത്തോട്ടം ( യു. എ. ഇ ), സി ഒ ഒ- ഫിറോസ് മരക്കാര്‍ (കുവൈറ്റ്), സി എ ഒ- സൈദ് റഫീഖ് (കുവൈറ്റ്) സി എഫ് ഒ- അഷ്ഹദ് ഫൈസി (ഖത്തര്‍) എന്നിവരെയും മറ്റു സഹ ഭാരവാഹികളായി മുഹമ്മദ് റാഫി, സൗദി അറേബ്യ (ഡയറക്ടര്‍,മാര്‍ക്കറ്റിംഗ് ), അബ്ദുള്ള തൊടിക, സൗദി അറേബ്യ (ഡയറക്ടര്‍, ഇവന്റ്‌സ്), അനസ്, ബഹ്റൈന്‍ (ഡയറക്ടര്‍,ഹ്യൂമന്‍ റിസോഴ്‌സ്),റഷാദ് ഒളവണ്ണ, ഒമാന്‍ (ഡയറക്ടര്‍,സോഷ്യല്‍ വെല്‍ഫയര്‍),
ഖത്തറില്‍ നിന്നുള്ള റിയാസ് മുഹമ്മദിനെ ക്വാളിറ്റി കണ്‍ട്രോള്‍ ഡയറക്ടറായും എക്‌സിക്യൂട്ടീവ് ചുമതലപ്പെടുത്തി.

ഖത്തര്‍, സൗദി അറേബ്യ,കുവൈറ്റ്,ഇന്ത്യ,ഒമാന്‍,യു എ ഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഫോക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ യുവജനങ്ങളെ സാമൂഹ്യ പരിവര്‍ത്തനത്തില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുതകും വിധം കൂടുതല്‍ മികവുറ്റ പ്രവര്‍ത്തന പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രണ്ടാമത് കമ്മിറ്റി നിലവില്‍ വന്നത്. യുനൈറ്റഡ് നേഷന്‍സിന്റെ സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് ഗോള്‍സിനെ അടിസ്ഥാനമാക്കിയാണ് ഫോക്കസിന്റെ ഭാവി പ്രവര്‍ത്തന പദ്ധതികള്‍ ഏറെയും ആസൂത്രണം ചെയ്യപ്പെടുന്നത്.

സി ഇ ഒ ആയി തെരഞ്ഞെടുക്കപ്പെട്ട ഷബീര്‍ വെള്ളാടത്ത് സൗദി അറേബ്യയിലെ ദമ്മാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയര്‍ ആണ്. ഫോക്കസ് സൗദിയുടെ രൂപീകരണ കാലം മുതല്‍ക്കേ നേതൃത്വത്തിലെ പ്രധാനിയാണ്. ഇന്റര്‍നാഷണല്‍ സി ഒ ഒ ആയി തെരഞ്ഞെടുക്കപ്പെട്ട ഫിറോസ് കുവൈറ്റിലെ ഇക്വേറ്റ് പെട്രോകെമിക്കല്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനും മികച്ച ഒരു സംഘാടകനുമാണ്.

വിവിധ റീജിയണുകളില്‍ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ അടങ്ങുന്ന സമിതിയാണ് ഓണ്‍ലൈന്‍ പ്ലാറ്റുഫോം ആയ സൂമിലൂടെ നടന്ന യോഗത്തില്‍ വെച്ചു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുഹമ്മദ് യൂസുഫ് കൊടിഞ്ഞി , ഷമീര്‍ വലിയവീട്ടില്‍, അസ്‌കര്‍ റഹ്‌മാന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ റീജിയണല്‍ ഭാരവാഹികളായ അമീര്‍ ഷാജി, ഹാരിസ് പി ടി, ജരീര്‍ വേങ്ങര,അബ്ദുറഹ്‌മാന്‍, അജ്മല്‍ പുളിക്കല്‍, അബ്ദുല്‍ എസ് പി എന്നിവര്‍ സംസാരിച്ചു.

സാമൂഹ്യ പുനര്‍നിര്‍മ്മിതിയില്‍ ധൈഷണികമായ ഇടപെടലുകളിലൂടെ മാനവികതക്ക് പ്രാമുഖ്യം നല്‍കുന്ന ആഗോള യുവജന കൂട്ടായ്മ ശക്തമായി രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും ഫോക്കസ് ഇന്റര്‍നാഷണല്‍ തങ്ങളുടെ അജണ്ടകള്‍ നിശ്ചയിക്കുക എന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ യോഗം പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!