Local News

ഖത്തര്‍ ടൂറിസം അവാര്‍ഡ് 2024 ന് ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ: വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായി (യുഎന്‍ ടൂറിസം) സഹകരിച്ച് ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന രണ്ടാമത് ഖത്തര്‍ ടൂറിസം അവാര്‍ഡ് 2024 ന് ഇപ്പോള്‍ അപേക്ഷിക്കാം. ഖത്തറിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ബിസിനസുകളും വ്യക്തികളും നല്‍കുന്ന മികച്ച സംഭാവനകളെ അംഗീകരിക്കാനാണ് ഈ അവാര്‍ഡുകള്‍ ലക്ഷ്യമിടുന്നത്.

സേവന മികവ്, ഗാസ്‌ട്രോണമിക് അനുഭവങ്ങള്‍, ഐക്കണിക് ആകര്‍ഷണങ്ങളും പ്രവര്‍ത്തനങ്ങളും, ലോകോത്തര പരിപാടികള്‍, ഡിജിറ്റല്‍ കാല്‍പ്പാടുകള്‍, സ്മാര്‍ട്ട്, സുസ്ഥിര ടൂറിസം, കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് എന്നിവയുള്‍പ്പെടെ ഏഴ് പ്രധാന വിഭാഗങ്ങളുള്ള ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ക്കുള്ള സമര്‍പ്പണ പ്രക്രിയയില്‍ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാം.

അവാര്‍ഡുകള്‍ക്കായുള്ള ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ 2024 ഓഗസ്റ്റ് 8 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാനാകും.

Related Articles

Back to top button
error: Content is protected !!