Local News

ക്യു.കെ.ഐ.സി അവാര്‍ഡ് ദാനം

ദോഹ: സി.ബി.എസ്.ഇ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അല്‍മനാര്‍ മദ്‌റസ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ അനുമോദിച്ചു.

ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ വിജ്ഞാന വിരുന്നിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഡോ: ഹാഫിസ് അഹ്‌മദ് വിജയികളായവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസല്‍ സലഫി, ജന.സെക്രട്ടറി മുജീബ് റഹ്‌മാന്‍ മിശ്കാത്തി, സ്വലാഹുദ്ധീന്‍ സ്വലാഹി, ഉമര്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു

Related Articles

Back to top button
error: Content is protected !!