Local News
ലുക്മാന്‍ തളങ്കരക്ക് കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഏര്‍പെടുത്തുന്ന ആദരവ് ഇന്ന്

ദോഹ. ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റായി സമര്‍പ്പിതമായ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ലുക്മാന്‍ തളങ്കരക്ക് കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഔദ്യോഗികമായി ആദരവ് സമര്‍പ്പിക്കുന്നു. ഇന്ന് വൈകുന്നേരം വക്ര ഗ്രീന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ”നാട്ടൊരുമ” എന്ന പേരിലുളള ചടങ്ങിലാണ് ലുക്മാന്‍ തളങ്കരയെ ആദരിക്കുന്നത്.
എം.എസ്.എഫ്. വഴിയുള്ള സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഇടപെടല്‍ തുടങ്ങിയ അദ്ദേഹം പ്രവാസിയായപ്പോഴും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചചത്. കെഎംസിസിയുടെ മണ്ഡലം ജോയിന്റ് സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ വിശിഷ്ട സേവനം അനുഷ്ഠിച്ച ലുക്മാന്‍ തളങ്കര്‍ പിന്നീട് കാസര്‍ഗോഡ് ജില്ലാ കെഎംസിസിയുടെ പ്രസിഡന്റായി ഏകകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.