ടാക് ഖത്തര്‍ മേളപ്രപഞ്ചം 2025 -മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നയിക്കുന്ന പാണ്ടി മേളവും ചെണ്ട വര്‍ക് ഷോപ്പും

ദോഹ. ഖത്തറിലെ പ്രമുഖ കലാ പരിശീലനകേന്ദ്രമായ ടാക് ഖത്തറിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുവാനായി പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ദോഹയില്‍.
മട്ടന്നൂരിന്റെ കാര്‍മികത്വത്തില്‍ മെയ് രണ്ടിന് വെള്ളിയാഴ്ച്ച വൈകിട്ട് മെഷാഫിലുള്ള പോഡാര്‍ പേള്‍ സ്‌കൂളില്‍ വച്ച് ടാക്കിലെ ചെണ്ട വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും തുടര്‍ന്ന് 50 ല്‍ പരം വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടി മേളവും അരങ്ങേറും.
മെയ് ഒന്നിന് (വ്യാഴം) വൈകിട്ട് ചെണ്ട അഭ്യസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മട്ടന്നൂരിന്റെ നേതൃത്വത്തില്‍ ടാക് ഖത്തറില്‍ വച്ച് ഒരു വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.
ടാക്കിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ചേര്‍ന്ന് ഒരുക്കുന്ന സെമി ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ ഡാന്‍സുകള്‍, യോഗ പ്രദര്‍ശനം തുടങ്ങിയ കലാവിരുന്നിനു പുറമെ, ഫാഷന്‍ ഷോ എന്നിവയും അരങ്ങേറും.
മട്ടന്നൂര്‍ നയിക്കുന്ന മെയ് ഒന്നിലെ ചെണ്ട വര്‍ക്ക്‌ഷോപ്പിലേക്കും മെയ് രണ്ടിലെ മേളപ്രപഞ്ചം പരിപാടിയിലേക്കും എല്ലാ കലാസ്‌നേഹികളെയും കുടുംബങ്ങളെയും ടാക് ഖത്തര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ടാക് മാനേജ്‌മെന്റ് അറിയിച്ചു.
വര്‍ക്ക്‌ഷോപ്പിനെ കുറിച്ചും പരിപാടിയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് ടാക്ക് ഖത്തറുമായി 33661234 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്